ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനം നവംബര്‍ 27നു ആരംഭിക്കും

​​​​​​​

 
LEO

റോം: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുരാതന നിഖ്യയിലെ ഇസ്നിക്കിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പെടെ, തുര്‍ക്കിയിലേക്കും, ലെബനോനിലേക്കുമുള്ള പാപ്പയുടെ ആദ്യ അപ്പസ്‌തോലിക യാത്ര പ്രഖ്യാപിച്ചു. 


നവംബര്‍ ഇരുപത്തിയേഴുമുതല്‍ ഡിസംബര്‍ രണ്ടാം തീയതി വരെയാണ് സന്ദര്‍ശന ദിനങ്ങള്‍. സഭയുടെ സുവര്‍ണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കല്‍ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് തുര്‍ക്കിയിലേക്കും, തുടര്‍ന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനോനിലേക്കും, പരിശുദ്ധ പിതാവ് തന്റെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുക.

ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ ഒക്ടോബര്‍ ഏഴാം തീയതി വത്തിക്കാന്‍ വാര്‍ത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്. സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വാര്‍ത്താകാര്യാലയത്തിന്റെ ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു. 


രാഷ്ട്രത്തലവന്റെയും, രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച്, ലെയോ പതിനാലാമന്‍ പാപ്പാ നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയിലേക്ക് അപ്പസ്‌തോലിക യാത്ര നടത്തുമെന്നു വത്തിക്കാന്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഒന്നാം നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്നിക്കിലേക്ക് തീര്‍ത്ഥാടനം നടത്തും. 

തുടര്‍ന്ന്, രാഷ്ട്രത്തലവന്റെയും ലെബനോനിലെ സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് , പരിശുദ്ധ പിതാവ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ രാജ്യത്തേക്ക് അപ്പസ്‌തോലിക യാത്ര നടത്തുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
 

Tags

Share this story

From Around the Web