സാംസ്‌കാരിക-വിദ്യാഭ്യാസ ഡികസ്റ്ററിയില്‍ സന്ദര്‍ശനം നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

 
LEO PAPA


മാനവികതയുടെ മൂല്യങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, സെപ്റ്റംബര്‍ മാസം ഇരുപത്തിയൊന്നാം തീയതി, പ്രാദേശിക സമയം 11.30 ഓടെ വത്തിക്കാന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ ഡികസ്റ്ററിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തുകയും, ഒരു മണിക്കൂര്‍ സമയം അവിടെ ആയിരിക്കുകയും ചെയ്തു. തദവസരത്തില്‍, ജീവനക്കാരെയും സഹകാരികളെയും പാപ്പാ അഭിവാദ്യം ചെയ്തു.

ഓഫീസിന്റെ കവാടത്തില്‍ എത്തിയ പാപ്പായെ, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്, കര്‍ദിനാള്‍ ഹോസെ തോളേന്തീനോയും, സെക്രട്ടറിമാരായ മോണ്‍സിഞ്ഞോര്‍ പോള്‍ ടിഗെ, മോണ്‍സിഞ്ഞോര്‍ കാര്‍ലോ മരിയ പോള്‍വാനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെയുള്ള ചാപ്പലിലും പാപ്പാ അല്പസമയം പ്രാര്‍ത്ഥനയ്ക്കായി ചിലവഴിച്ചു.

സഭയ്ക്കും മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ  ദൈനംദിന പ്രതിബദ്ധതയ്ക്കും സേവനത്തിനും പ്രോത്സാഹനമായി പാപ്പാ ഹ്രസ്വമായ ഒരു സന്ദേശവും നല്‍കി. കത്തോലിക്കാ വിദ്യാഭ്യാസത്തിലൂടെയും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും, കലാരംഗത്തും, കായിക രംഗത്തും നിരവധി കൂടിക്കാഴ്ച്ചകള്‍ക്ക് അവസരം ഉണ്ടാക്കികൊണ്ട്, മാനുഷിക മൂല്യങ്ങള്‍ കൈമാറ്റം ചെയ്യുവാനുള്ള സംഭാഷണത്തിന്റെ ഒരു ആഗോളഭാഷ രൂപപ്പെടുത്തിയെടുക്കണമെന്നു പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

റോമന്‍ കൂരിയയുടെ പ്രവര്‍ത്തനം സഭയുടെ അടിസ്ഥാന സന്ദേശം, വിശ്വാസം കൈമാറുന്നതിനുള്ള വിലപ്പെട്ട ഒരു ഉപകരണമാണെന്നും പാപ്പാ അനുസ്മരിച്ചു. ഏവര്‍ക്കും തന്റെ അപ്പസ്‌തോലിക ആശീര്‍വാദവും നല്‍കിയാണ് പാപ്പായുടെ കൂടിക്കാഴ്ച്ച പര്യവസാനിച്ചത്.

Tags

Share this story

From Around the Web