സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയില്‍ ലിയോ പതിനാലാമന്‍ പാപ്പാ സന്ദര്‍ശനം നടത്തി

​​​​​​​

 
PAPA 111

റോമിലെ ത്രസ്‌തേവരെയിലുള്ള സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയില്‍ ലിയോ പതിനാലാമന്‍ പാപ്പാ സന്ദര്‍ശനം നടത്തി, അംഗങ്ങളെ അഭിസംബോധന ചെയ്തു.

'ഡികാസ്റ്ററിയിലേക്കുള്ള എന്റെ സന്ദര്‍ശന വേളയില്‍ സഭയുടെ ദൗത്യത്തിന്റെ മൂര്‍ത്തമായ ഭാവം വെളിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.' ഡിക്കസ്റ്ററിയുടെ ഉപചാരക പുസ്തകത്തില്‍ പാപ്പാ കുറിച്ച വാക്കുകളാണിവ.

സമഗ്ര മനുഷ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിനും, സേവനങ്ങള്‍ക്കും ഡികസ്റ്ററി കുടുംബത്തിന് മുഴുവനുമായി, പാപ്പാ നന്ദിയര്‍പ്പിച്ചു.  


സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള ജൂബിലി വിശുദ്ധ കുര്‍ബാനയ്ക്കും, തന്റെ പ്രഥമ അപ്പസ്‌തോലിക പ്രബോധന പ്രസിദ്ധീകരണത്തിനും ശേഷം പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് പാപ്പാ സന്ദര്‍ശനത്തിനായി എത്തിയത്.

കുടിയേറ്റം, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിങ്ങനെ നിരവധി മേഖലകളില്‍ പരിശുദ്ധ സിംഹാസനത്തിനു വേണ്ടി സേവനങ്ങള്‍ നടത്തുന്ന ഡിക്കസ്റ്ററിയാണ് ഇത്.

ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ട സന്ദര്‍ശന വേളയില്‍, പ്രീഫെക്ട്, സെക്രട്ടറി, ഉപ-സെക്രട്ടറിമാര്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ചയും നടത്തി. 

സന്നിഹിതരായവരെ വ്യക്തിഗതമായി അഭിവാദ്യം ചെയ്യുകയും, സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

ലിയോ പതിനാലാമന്‍ പാപ്പാ  ഒരു ഡിക്കസ്റ്ററി  സന്ദര്‍ശിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യത്തേത് മെയ് 20 ന്പ ത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്  ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ മെത്രാന്മാര്‍ക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയിലേക്കുള്ളതായിരുന്നു.
 

Tags

Share this story

From Around the Web