ലെബനനിലെ വൈദികരുമായി വീഡിയോ കോളിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ
ലെബനനിലെ അപ്പസ്തോലിക് നുൺഷ്യോ ആയ ആർച്ച്ബിഷപ്പ് പൗലോ ബോർജിയയുമായുള്ള കൂടിക്കാഴ്ചയിൽ, ലെബനന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള മറ്റ് പത്ത് വൈദികരുമായി ലെയോ പാപ്പ വീഡിയോ-കോളിൽ സംസാരിക്കുകയും അവർക്ക് പ്രാർഥനകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മെയ് ആറിന് ബുധനാഴ്ച രാവിലെ 9:45 ഓടെ, തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ നിന്നുള്ള ഒരുകൂട്ടം ഇടവക വൈദികരോടാണ് പാപ്പ വീഡിയോ-കോളിലൂടെ സംസാരിച്ചത്.
പത്ത് ചെറിയ സ്‌ക്രീനുകളിൽ വിവിധ പുരോഹിതന്മാരുടെ മുഖങ്ങൾ കാണാമായിരുന്നു. മധ്യഭാഗത്തായി ലെയോ മാർപാപ്പയും ഉണ്ടായിരുന്നു.
കോൾ ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ. എങ്കിലും ആ വീഡിയോ കോളിൽ ആശംസകളും പുഞ്ചിരിയും ഉണ്ടായിരുന്നു. അതിൽ പങ്കെടുത്തവരുടെ മുഖത്ത് അദ്ഭുതം പ്രകടമായിരുന്നു.
ഇസ്രായേലിന്റെ അതിർത്തിയിലാണ് ഈ പുരോഹിതരുടെ ഗ്രാമങ്ങൾ. മിസൈലുകളും ബോംബാക്രമണങ്ങളും മൂലം അവ തകർന്നുകൊണ്ടിരിക്കുകയാണ്.