സഭ ദരിദ്രര്‍ക്ക് സവിശേഷ സ്ഥാനം കല്പിക്കുന്നതാകണമെന്ന് ലിയോ പതിന്നാലാമന്‍ പാപ്പ

വത്തിക്കാന്‍: ദാരിദ്ര്യത്തിന്റെയൊ ദുര്‍ബ്ബലതയുടെയൊ അവസ്ഥയില്‍പ്പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് പാപ്പാ.
''ഞാന്‍ നിന്നെ സ്‌നേഹിച്ചു'' എന്നര്‍ത്ഥം വരുന്ന ''ദിലേക്‌സി തേ'' എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാ ദൈവത്തിന് പാവങ്ങളോടുള്ള പ്രത്യേക പരിഗണന എടുത്തുകാട്ടിക്കൊണ്ട് ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നത്.
പാപ്പായുടെ ''എക്‌സ്'' സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:
''ദൈവം ദരിദ്രരോട് ഒരു പ്രത്യേക പരിഗണന കാണിക്കുന്നു: പ്രത്യാശയുടെയും വിമോചനത്തിന്റെയുമായ കര്‍ത്താവിന്റെ വചനം അവരെയാണ് സംബോധന ചെയ്യുന്നത് അതിനാല്‍ത്തന്നെ ദാരിദ്രാവസ്ഥയിലോ ബലഹീനതയിലോ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ മേലില്‍ ഉണ്ടാകരുത്. ക്രിസ്തുവിന്റേതായിരിക്കണമെങ്കില്‍ സഭ ദരിദ്രര്‍ക്ക് സവിശേഷമായൊരു സ്ഥാനം നല്‍കുന്ന ഒരു സഭയായിരിക്കണം.