കലാപങ്ങളില്‍ അടിസ്ഥാനമാക്കി ഭാവി പടുത്തുയര്‍ത്തുക അസാധ്യം: ലിയോ പതിനാലാമന്‍ പാപ്പാ

ഗാസ:ഗാസയില്‍ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി സമാധാനത്തിനു വേണ്ടിവീണ്ടും അഭ്യര്‍ത്ഥന നടത്തി ലിയോ പതിനാലാമന്‍ പാപ്പാ.
കഴിഞ്ഞദിവസം വത്തിക്കാന്‍ ചത്വരത്തില്‍, മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.
ഗാസ മുനമ്പിലെ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി വിവിധങ്ങളായ സേവനങ്ങള്‍ ചെയ്യുന്ന വിവിധ കത്തോലിക്കാ സംഘടനകള്‍ക്ക് പാപ്പാ നന്ദി പറയുകയും, അവരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
രക്തസാക്ഷിത്വത്തിന്റെ മണ്ണില്‍ വേദനയനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സമീപത്തായിരിക്കുന്ന സഭയിലെ എല്ലാ അംഗങ്ങളെയും പാപ്പാ അഭിനന്ദിച്ചു.
യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞ പാപ്പാ, കലാപങ്ങളെയും, നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളെയും, പ്രതികാരത്തെയും അടിസ്ഥാനമാക്കിക്കൊണ്ട് ഒരു ശോഭനമായ ഭാവി രൂപപ്പെടുത്തുന്നത് അസാധ്യമാണെന്നു പാപ്പാ പറഞ്ഞു.
സാധാരണക്കാരായ ജനതയ്ക്ക് ഒരേ ഒരു ആവശ്യം മാത്രമാണ് ഉള്ളതെന്നും, അത് സമാധാനം ആണെന്നും പറഞ്ഞ പാപ്പാ, അവരെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നവര്‍ സമാധാത്തിനുവേണ്ടി യത്‌നിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കായി റോമില്‍ എത്തിച്ചേര്‍ന്നവരെ പാപ്പാ ഹൃദ്യമായി സ്വാഗതം ചെയ്തു. അവസാനമായി, മറവി രോഗം ബാധിച്ചവരെയും, അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നവരെയും പ്രത്യേകമായി അനുസ്മരിച്ചു.