നാം കര്‍ത്താവിനോടു ചേര്‍ന്നു നിന്നാല്‍ മഹത്തായവ സംഭവിക്കുമെന്ന് ലിയോ പതിന്നാലാമന്‍ പാപ്പാ

 
PAPA SPEECH

വത്തിക്കാന്‍: നമ്മുക്ക് ദാരിദ്ര്യത്തിലൂടെ വന്‍കാര്യങ്ങള്‍ സംഭവിക്കുമെന്നും അതിന് നാം കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കണമെന്നും മാര്‍പ്പാപ്പാ.

പാപ്പായുടെ  ''എക്‌സ്'' സന്ദേശത്തിലാണ് ഈ വാക്കുകള്‍ കുറിച്ചത്.


പാപ്പായുടെ  ''എക്‌സ്''  സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

''നമ്മുടെ പ്രവൃത്തി കര്‍ത്താവിന്റെ കരങ്ങളിലാണ്, നാം കേവലം ചെറുതും അപര്യാപ്തവുമായ ഉപകരണങ്ങള്‍, സുവിശേഷം പറയുന്നതുപോലെ,  'പ്രയോജനമില്ലാത്ത ദാസന്മാര്‍' മാത്രമാണ് (ലൂക്കോസ് 17:10). എന്നിരുന്നാലും, നാം നമ്മെത്തന്നെ അവന് ഭരമേല്പിക്കുകയും, അവനുമായി ഐക്യത്തിലായിരിക്കുകയും ചെയ്താല്‍, കൃത്യമായും, നമ്മുടെ ദാരിദ്ര്യത്തിലൂടെ  വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു.  '

പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
 

Tags

Share this story

From Around the Web