11 ദിവസത്തെ ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ റോമിലേക്കു മടങ്ങി

 
Lee

ഏപ്രിൽ 23 ന് ആഫ്രിക്കൻ വൻകരയിലെ വിവിധ രാജ്യങ്ങളിലെ 11 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ റോമിലേക്ക് തിരിച്ചു. മാർപാപ്പ എന്ന നിലയിൽ ആഫ്രിക്കയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.

തീരദേശ രാഷ്ട്രമായ ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് പാപ്പ മടങ്ങിയത്. ഏപ്രിൽ പകുതിയോടെ ആരംഭിച്ച ഈ പര്യടനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള എന്നീ രാജ്യങ്ങളും പാപ്പ സന്ദർശിച്ചിരുന്നു.

Tags

Share this story

From Around the Web