ക്രിസ്മസ് ദിനത്തില്‍ ദിവ്യബലിഅര്‍പ്പിക്കുന്ന പതിവ് ലിയോ 14മന്‍ പാപ്പ പുനഃസ്ഥാപിച്ചു

 
LEO

വത്തിക്കാന്‍ സിറ്റി: ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദത്തിന് മുമ്പ്  ക്രിസ്മസ് ദിനത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പതിവ് ലിയോ 14 ാമന്‍ പാപ്പ പുനഃസ്ഥാപിച്ചു. 

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേപ്പസിയുടെ കാലഘട്ടം വരെ  തുടര്‍ന്നിരുന്ന ഈ പതിവ് പിന്നീട് നിര്‍ത്തലാക്കിയിരുന്നു. 

ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലിയോ 14 ാമന്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും.

കൂടാതെ ക്രിസ്മസ് തലേന്ന് അര്‍പ്പിക്കുന്ന ക്രിസ്മസ് പാതിര കുര്‍ബാനയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

 ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് തലേന്ന് വൈകുന്നേരം 7:30 ന് അര്‍പ്പിച്ചിരുന്ന ദിവ്യബലി, രാത്രി 10 മണിയിലേക്കാണ് മാറ്റിയത്. 

നവംബര്‍ 1 മുതല്‍ ക്രിസ്മസ് കാലഘട്ടത്തിന്റെ അവസാനം വരെയുള്ള കാലയളവിലേക്കുള്ള ലിയോ പാപ്പയുടെ ദിവ്യബലിയുടെ ഷെഡ്യൂളിലാണ് ഈ മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.

Tags

Share this story

From Around the Web