ലിയൊ പതിനാലാമന്‍ പാപ്പാ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓര്‍സിയെ വത്തിക്കാനില്‍ സ്വീകരിച്ചു

വത്തിക്കാന്‍:ലിയൊ പതിനാലാമന്‍ പാപ്പാ തെക്കെ അമേരിക്കന്‍ രാജ്യമായ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓര്‍സിയെ വത്തിക്കാനില്‍ സ്വീകരിച്ചു. ഒക്ടോബര്‍ 17-ന് വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡന്റ് ഓര്‍സി വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ഡാനിയേല്‍ പാഹൊ എന്നിവരുമായും സംഭാഷണം നടത്തി.
പരിശുദ്ധസിംഹാസനവും ഉറുഗ്വായും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തില്‍ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അതു കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഹിതം പ്രകടിപ്പിക്കുകയും ചെയ്തു.
വിദ്യഭ്യാസ മേഖലയിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തന മണ്ഡലത്തിലും നല്‍കുന്ന സംഭവാനകള്‍ നൈതിക ജനസംഖ്യാപരങ്ങളായ കാര്യങ്ങള്‍ എന്നിവയും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശ വിഷയങ്ങളായി.
വെള്ളിയാഴ്ച പാപ്പാ അസ്സെര്‍ബൈജാന്റെ ഉപരാഷ്ട്രപതി മെഹ്‌റിബന്‍ അലിയെവായെയും വത്തിക്കാനില്‍ സ്വീകരിച്ചു.