ലെയോ പതിനാലാമന്‍ പാപ്പയുടെ ഡോക്ടറല്‍ തിസീസിന്റെ ചൈനീസ് പതിപ്പ് പ്രസിദ്ധീകരിച്ചു

 
LEO PAPA


ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ 'ദി ഓഫീസ് ആന്‍ഡ് അതോറിറ്റി ഓഫ് ദി ലോക്കല്‍ പ്രയര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍'  എന്ന ഡോക്ടറല്‍ തിസീസ് ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. 

ലെയോ പതിമൂന്നാമന്‍ പാപ്പ ഒരു യുവ അഗസ്റ്റീനിയന്‍ വൈദികനായിരുന്നപ്പോള്‍ കാനോന്‍ നിയമത്തില്‍ എഴുതിയ ഈ ഗവേഷണ പ്രബന്ധം 1987-ല്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലാണ് (ആഞ്ചലിക്കം) സമര്‍പ്പിച്ചത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പ്രാദേശിക സുപ്പീരിയറുടെ പങ്ക്, അധികാരം, ഉത്തരവാദിത്തങ്ങള്‍ എന്നിവയാണ് ഈ പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നത്.

ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിന്റെ സെന്റര്‍ ഫോര്‍ കാത്തലിക് സ്റ്റഡീസ് ആണ് ഇതിന്റെ ചൈനീസ് പതിപ്പ് പ്രസിദ്ധീകരിച്ചത്. 

വിപുലമായ അക്കാദമിക് പരിചയസമ്പത്തുള്ള ബീജിംഗ് രൂപതയിലെ ഫാദര്‍ പീറ്റര്‍ ഷാവോ ജിയാന്‍മിന്‍ (ജലലേൃ ദവമീ ഖശമിാശി) ആണ് തര്‍ജ്ജമ നിര്‍വ്വഹിച്ചത്. ഫാദര്‍ പീറ്റര്‍ ഷാവോ, 'ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാത്തലിക് സ്റ്റഡീസ് ആന്‍ഡ് കള്‍ച്ചര്‍' സ്ഥാപിച്ച വ്യക്തി കൂടിയാണ്. 

2002 ഓഗസ്റ്റ് മൂന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ഇന്‍സ്റ്റിറ്റ്യൂട്ട്, അക്കാദമിക് ഗവേഷണങ്ങള്‍ക്കും സാംസ്‌കാരിക വിനിമയത്തിനും വേണ്ടിയുള്ള പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്നു.


പ്രബന്ധത്തിന്റെ പുനഃപരിശോധന നിര്‍വഹിച്ചത് ഫാദര്‍ പീറ്റര്‍ റെന്‍ പാന്‍ജിയാണ് . പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലെ കാനോന്‍ ലോ ഫാക്കല്‍റ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ചൈനീസ് വൈദികനാണ് ഇദ്ദേഹം. നിലവില്‍ ബീജിംഗ് സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലകനായി പ്രവര്‍ത്തിക്കുകയാണ്.

Tags

Share this story

From Around the Web