സ്‌പെയിൻ സന്ദർശനത്തിനൊരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പ: വിശ്വാസത്തിന്റെ തീർഥാടനം എന്ന് സഭ
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് ഇനി 40 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിശ്വാസികൾക്ക് ആഹ്വാനവുമായി അൽകാല ഡി ഹെനാരസ് ബിഷപ്പ് മോൺസിഞ്ഞോർ ആന്റണി പ്രീറ്റോ.
മാർപാപ്പയുടെ വരവ് കേവലം ഒരു ഔദ്യോഗിക സന്ദർശനമല്ലെന്നും മറിച്ച് വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അപ്പോസ്തോലിക യാത്രയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
’നാം കേവലം ഒരു പ്രശസ്ത വ്യക്തിയെയോ രാഷ്ട്രത്തലവനെയോ അല്ല കാത്തിരിക്കുന്നത് മറിച്ച് ക്രിസ്തുവിന്റെ പ്രതിപുരുഷനെയാണ്’ ബിഷപ്പ് തന്റെ കത്തിൽ കുറിച്ചു. ‘നിങ്ങളുടെ കണ്ണുകൾ ഉയർത്തുക’ എന്നതാണ് ഈ സന്ദർശനത്തിന്റെ ഔദ്യോഗിക ആപ്തവാക്യം.
വ്യക്തിവാദത്തിലും നൈരാശ്യത്തിലും തളർന്നുപോകാതെ സഹോദരങ്ങളിലേക്ക് പ്രത്യേകിച്ച് ദുർബലരിലേക്ക് കരുണയോടെ നോക്കാൻ ഈ യാത്ര പ്രേരിപ്പിക്കുമെന്ന് സഭ വ്യക്തമാക്കുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ശേഷം സ്പെയിൻ സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് ലെയോ പതിനാലാമൻ.