ലോകസമാധാനത്തിനായി പ്രാർത്ഥനയജ്ഞവുമായി ലിയോ പതിനാലാമൻ പാപ്പാ

Papa

ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ക്ഷണിച്ചും പ്രാർത്ഥനാസമ്മേളനം വിളിച്ചുചേർത്തും ലിയോ പതിനാലാമൻ പാപ്പാ. ഏപ്രിൽ 8 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ അറിയിച്ചിരുന്നതുപോലെ, ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമായിരിക്കും സമാധാനത്തിനുംവേണ്ടിയുള്ള ഈ പ്രാർത്ഥനാസമ്മേളനം നടക്കുക. വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന ഈ സമ്മേളനം പാപ്പായായിരിക്കും നയിക്കുക.

മാനവികതയെ ദുരിതക്കയത്തിലാക്കുന്ന നിരവധി സംഘർഷങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന ഈ അവസരത്തിൽ സമാധാനവും വിവിധ ജനതകൾ തമ്മിലുള്ള സഹവാസവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഏവരെയും ഈസ്റ്റർ ദിനത്തിലെ “ഉർബി എത് ഓർബി” സന്ദേശം നൽകിയ അവസരത്തിലുൾപ്പെടെ വിവിധ കൂടിക്കാഴ്ചകളിലൂടെയും സന്ദേശങ്ങളിലൂടെയും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരുന്നു.

പരിശുദ്ധ പിതാവ് നയിക്കുന്ന ഈ പ്രാർത്ഥനാസമ്മേളനത്തിൽ എല്ലാ വിശ്വാസികൾക്കും പങ്കുചേരാനുള്ള അനുവാദമുണ്ടായിരിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. മദ്ധ്യപൂർവ്വദേശങ്ങളിൽ രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷവും ആശ്വാസവും, പ്രത്യാശയും കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രകടിപ്പിച്ചതിന് പിന്നാലെയാണ്, ശനിയാഴ്ച നടക്കുന്ന പ്രാർത്ഥനാസമ്മേളനത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വീണ്ടും സംസാരിച്ചത്.

ഏപ്രിൽ 5 ഈസ്റ്റർ ഞായറാഴ്ച വത്തിക്കാനിൽ പാപ്പാ നൽകിയ “ഉർബി എത് ഓർബി” ആശീർവാദം സ്വീകരിക്കാനെത്തിയ അൻപതിനായിരത്തിലധികം ആളുകളുടെ മുന്നിൽ, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനം നൽകിയ പാപ്പാ, ശനിയാഴ്ച സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. വെറുപ്പും നിസംഗതയും ബാധിച്ച മനഃസാക്ഷിയുടെ പരിവർത്തനത്തിനുവേണ്ടി പ്രാർത്ഥിക്കാമെന്നായിരുന്നു പാപ്പാ അന്ന് പ്രസ്താവിച്ചത്.

ആയുധങ്ങൾ ഉപേക്ഷിക്കാനും, യുദ്ധങ്ങൾക്ക് ഉത്തരവിടാൻ കഴിവുള്ളവർ അതിന് പകരം സമാധാനം തിരഞ്ഞെടുക്കാനും തയ്യാറാകട്ടെയെന്ന് ആശംസിച്ച പാപ്പാ, സമാധാനസ്ഥപാനത്തിൽ സംവാദങ്ങൾക്കുള്ള പ്രാധാന്യവും എടുത്തുപറഞ്ഞിരുന്നു.

Tags

Share this story

From Around the Web