പ്രകൃതി ദുരന്ത ബാധിതരായ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:കഴിഞ്ഞ ദിവസങ്ങളില്‍, ഏഷ്യന്‍ രാജ്യങ്ങളായ, ഫിലിപ്പീന്‍സ്, തായ്വാന്‍ ദ്വീപ്, ഹോങ്കോംഗ് നഗരം, ഗുവാങ്ഡോംഗ് മേഖല, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങളും, ജീവഹാനിയും വിതച്ച ചുഴലിക്കൊടുങ്കാറ്റു ദുരിതത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
മതബോധന ജൂബിലി ആഘോഷങ്ങളുടെ അവസരത്തില്‍ ത്രികാല പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുന്‍പാണ് പാപ്പാ പ്രത്യേകം ദുരിതത്തില്‍ ഇരകളായവരെയും കഷ്ടപ്പെടുന്നവരെയും പരാമര്‍ശിച്ചു സംസാരിച്ചത്.
'ദുരിതബാധിതരായ ജനത്തോട്, പ്രത്യേകമായും ദരിദ്രരായവരോട് എന്റെ അടുപ്പം അറിയിക്കുന്നു. ഇരകളായവര്‍ക്കും, കാണാതായവര്‍ക്കും, കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ക്കും, ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി ആളുകള്‍ക്കും, രക്ഷാപ്രവര്‍ത്തകര്‍ക്കും, ഭരണാധികാരികള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവത്തില്‍ ആശ്രയിക്കാനും, ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ശക്തിയും ധൈര്യവും കര്‍ത്താവ് നിങ്ങള്‍ക്ക് നല്‍കട്ടെ.', ഇതായിരുന്നു പാപ്പായുടെ വാക്കുകള്‍.