ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പേര് നൽകി
ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പേര് നൽകി. 'പൈറാലിസ് പപ്പലിയോണി' എന്നാണ് ഇതിന് നൽകിയിരിക്കുന്ന ശാസ്ത്രീയ നാമം. പരിസ്ഥിതി സംരക്ഷണത്തിനായി ലിയോ പതിനാലാമൻ മാർപ്പാപ്പ നടത്തുന്ന ഇടപെടലുകളെ ആദരിച്ചാണ് ശാസ്ത്രലോകം ഈ പേര് തിരഞ്ഞെടുത്തത്.ഗ്രീസിലെ ക്രീറ്റ് ദ്വീപിലുള്ള വൈറ്റ് മൗണ്ടൻസിലാണ് ഈ നിശാശലഭത്തെ കണ്ടെത്തിയത്. ടൈറോളിയൻ സ്റ്റേറ്റ് മ്യൂസിയം, ഫിന്നിഷ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് പഠനം നടത്തിയത്. ഇറ്റാലിയൻ ഭാഷയിലെ 'പപ്പ ലിയോൺ' എന്ന വാക്കിൽ നിന്നാണ് 'പപ്പലിയോണി' എന്ന പേര് രൂപപ്പെടുത്തിയത്. സഭയിലെ ഉന്നത പദവികളുടെ പേരിൽ നിശാശലഭങ്ങൾക്ക് പേരിടുന്ന പഴയകാല പാരമ്പര്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
ഏകദേശം രണ്ട് സെന്റിമീറ്റർ ചിറകഴിയുള്ള ഇവയ്ക്ക് പർപ്പിൾ നിറത്തിലുള്ള ചിറകുകളും അതിൽ സ്വർണ്ണനിറത്തിലുള്ള പാടുകളുമുണ്ട്. ജനിതക പരിശോധനയിലൂടെ ഇത് നിലവിലുള്ള മറ്റ് വർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
ആഗോള ജൈവവൈവിധ്യ പ്രതിസന്ധിയെക്കുറിച്ച് ലോകശ്രദ്ധ ആകർഷിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതാനുമാണ് മാർപ്പാപ്പയുടെ നിശാ ശലഭത്തിനു പേര് നൽകിയിരിക്കുന്നത്.