ലിയോ പതിനാലാമന്‍ പാപ്പാ മാള്‍ട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറി കൂടിക്കാഴ്ച നടത്തി
റിപ്പബ്ലിക് ഓഫ് മാള്‍ട്ടയുടെ പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോനോയെ ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡന്റ് മിറിയം സ്പിറ്റെറി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറും ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും, നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ചും പശ്ചിമേഷ്യ, ഉക്രൈന്‍ രാജ്യങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ട്, അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും എടുത്തു പറഞ്ഞു.
സഭയും രാഷ്ട്രവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെയും വിവിധ സന്ദര്‍ഭങ്ങളില്‍ അവ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയും ഇരുകൂട്ടരും ചൂണ്ടിക്കാണിച്ചു. കൂടാതെ, കുടിയേറ്റം, ജനസംഖ്യാ സ്ഥിതി എന്നിവയുള്‍പ്പെടെ പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു