ലോക സമാധാനത്തിനായി ലിയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന

 
LEO PAPA 123
ലോക സമാധാനത്തിനായി ലിയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടിയാണ് വത്തിക്കാനില്‍ പ്രാര്‍ത്ഥന നടത്തുന്നത്. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ ഇന്ത്യൻ സമയം രാത്രി 9:20-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ആരംഭിക്കും. ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്കിയ 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് ലിയോ പാപ്പ ജാഗരണ പ്രാര്‍ത്ഥനയുടെ കാര്യം ആഗോള വിശ്വാസി സമൂഹത്തെ അറിയിച്ചത്.

Tags

Share this story

From Around the Web