ലെയോ പതിനാലാമൻ മാർപാപ്പ അംഗോളയിൽ: അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

 
Poepe

ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ എത്തിച്ചേർന്നു. ഏപ്രിൽ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മാർപാപ്പ ലുവാണ്ടയിലെത്തിയത്. അംഗോളയുടെ പ്രസിഡന്റ് ജോവോ മാനുവൽ ഗോൺസാൽവസ് ലോറൻ നേരിട്ടെത്തി മാർപാപ്പയെ സ്വീകരിച്ചു.

ഏപ്രിൽ 21 ചൊവ്വാഴ്ച വരെ പാപ്പ അംഗോളയിൽ തുടരും. ഇതിനുശേഷം തന്റെ പര്യടനത്തിന്റെ അവസാന ലക്ഷ്യസ്ഥാനമായ ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിലേക്ക് യാത്ര തിരിക്കും. ഏപ്രിൽ 23 നാണ് മാർപാപ്പ റോമിലേക്ക് മടങ്ങുന്നത്.


അംഗോളയിലെത്തിയ ലെയോ പാപ്പ, ഭരണാധികാരികൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പോർച്ചുഗീസ് ഭാഷയിൽ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ, ദൈവത്തിന്റെ സാന്നിധ്യം തേടിയെത്തിയ ഒരു തീർത്ഥാടകനായാണ് താൻ ഈ മണ്ണിൽ വന്നിരിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. മനുഷ്യന്റെ ആത്മാവിനെ നിഷ്ക്രിയമാക്കാനും അഭിനിവേശങ്ങളെ ദുഃഖത്തിലാഴ്ത്താനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ പാപ്പ, ജനങ്ങളെ കീഴ്പ്പെടുത്തി നിർത്താനും അധികാരത്തിന് വിധേയരാക്കാനും ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തു.

യഥാർഥ സന്തോഷം എന്നത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും അത് നമ്മെ ഇത്തരം ഒറ്റപ്പെടലുകളിൽ നിന്നും വിമുഖതയിൽ നിന്നും മോചിപ്പിക്കുമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. വിശ്വാസത്തിലൂടെ ലഭിക്കുന്ന ഈ സന്തോഷം മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹത്തിൽ ഒത്തൊരുമയോടെ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

Tags

Share this story

From Around the Web