എറണാകുളം അങ്കമാലി അതിരൂപതയുടെ ഫിക്കല്‍ ഡെലിഗേറ്റിനെ മാറ്റി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍ സിറില്‍ വാസന്റെ സേവനത്തിന് മാര്‍പാപ്പ നന്ദി അറിയിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഡെലിഗേറ്റ് ആയ ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസലിന്റെ സേവനം അവസാനിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
മാര്‍പാപ്പയുടെ തീരുമാനം പൗരുസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗതിയോ ഗുജറാത്തി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ മറാഫില്‍ തട്ടില്‍ പിതാവിനെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 23ന് കര്‍ദിനാള്‍ ഗുജറോത്തിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ലിയോ പതിനാലാം മാര്‍പാപ്പ തീരുമാനം അറിയിച്ചത്. പൊന്തിഫിക്കല്‍ ഡെലഗേറ്റ് എന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പിതാവിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് മാര്‍പാപ്പ നന്ദി അറിയിച്ചു.
2023 ജൂണ്‍ 23നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്‌സിറില്‍ വാസലിനെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള ബോധിപ്പിക്കല്‍ ഡെലിഗേറ്റ് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.
2023 ആഗസ്റ്റ് ഡിസംബര്‍ മാസങ്ങളില്‍ മാര്‍ സിറില്‍ വാസില്‍ എറണാകുളത്ത് സന്ദര്‍ശനം നടത്തിയിരുന്നു. 2025 ജനുവരി 11ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേഷന്‍ മാര്‍പാപ്പ അവസാനിപ്പിക്കുകയും അതിരൂപതഭരണം മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും അദ്ദേഹത്തിന്റെ വികാരിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് ഒരു വിഭാഗം വൈദികര്‍ അംഗീകരിച്ചിരുന്നില്ല. എറണാകുളം അങ്കമാലി അതിരൂപതയെ കല്‍ദായ സഭയില്‍ കൊണ്ടുപോകാനുള്ള ചിലരുടെ നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ലിയോ പതിനാലാം മാര്‍പാപ്പയുടെ തീരുമാനം.
നിലവില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനിയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ മെട്രോപോളിറ്റ് ഇന്‍ വികാരി.