ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയും

റോം: ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയും. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് സമാധാനത്തിലേക്കുള്ള ഏക പോംവഴിയെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പറോളിന്‍, വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും ഹെര്‍സോഗ് ചര്‍ച്ച നടത്തിയിരുന്നു. മുന്‍ മാര്‍പാപ്പ പോപ് ഫ്രാന്‍സിസിന്റെ മാതൃകയില്‍ ഇസ്രായേല്‍ അതിക്രമങ്ങളെ വിമര്‍ശിക്കുന്ന നിലപാടാണ് പുതിയ മാര്‍പാപ്പയും സ്വീകരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയും പട്ടിണി ആയുധമാക്കുന്നതും അധാര്‍മികമാണെന്നും അവര്‍ നിര്‍ത്തുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാര്‍പാപ്പ പറഞ്ഞത് ഇസ്രായേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.