ഹെൽത്ത് ഡാറ്റാബേസുകളുടെയും ബയോബാങ്കുകളുടെയും ധാർമ്മിക സുരക്ഷ ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

 
Leo papa
വേൾഡ് മെഡിക്കൽ അസോസിയേഷന്റെ 'ഡിക്ലറേഷൻ ഓഫ് തായ്‌പേയ്' (Declaration of Taipei) പരിഷ്കരിക്കുന്നതിനായി ഒത്തുകൂടിയ വിദഗ്ധർക്ക് അയച്ച സന്ദേശത്തിൽ, ഹെൽത്ത് ഡാറ്റാബേസുകളുടെയും ബയോബാങ്കുകളുടെയും ധാർമ്മിക സുരക്ഷ ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ മാർപാപ്പ, വ്യക്തികളെ വെറും ചൂഷണത്തിനുള്ള വിവരശേഖരമായി മാത്രം കാണുന്ന പ്രവണതയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി. പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റെൻസോ പെഗോരാരോയ്ക്ക് അയച്ച ഈ സന്ദേശത്തിൽ, സ്വകാര്യതയും പൊതുനന്മയും ഒരുപോലെ ഉറപ്പാക്കുന്ന നയങ്ങൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags

Share this story

From Around the Web