ലിയൊ പതിനാലാമന്‍ പാപ്പായും അര്‍മേനിയയുടെ പ്രധാനമന്ത്രി നൈക്കോള്‍ പഷിന്യാനും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ലിയൊ പതിനാലാമന്‍ പാപ്പായും അര്‍മേനിയയുടെ പ്രധാനമന്ത്രി നൈക്കോള്‍ പഷിന്യാനും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഒക്ടോബര്‍ 20-ന് തിങ്കളാഴ്ചയാണ് പാപ്പാ അദ്ദേഹത്തെ വത്തിക്കാനില്‍ സ്വീകരിച്ചത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി നൈക്കോള്‍ പഷിന്യാന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ടട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗറുമായും സംഭാഷണത്തിലേര്‍പ്പെട്ടു.
പരിശുദ്ധസിംഹാസനവും പുരാതന ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളില്‍ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. അര്‍മേനിയയില്‍ കത്തോലിക്കാസഭാജീവിതത്തിന്റെ ചില വശങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശവിഷയമായി.
പരിശുദ്ധസിംഹാസനത്തിനും അര്‍മേനിയയ്ക്കും പൊതുതാല്‍പര്യമുള്ള കാര്യങ്ങള്‍, വിശിഷ്യ, തെക്കന്‍. കോക്കസസില്‍ സ്ഥായിയും നീണ്ടുനില്ക്കുന്നതുമായ സമധാനം സംജാതമാകേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചചെയ്യപ്പെട്ടു.