രോഗികളെ കൊലപ്പെടുത്തുന്നത് 'വ്യാജ അനുകമ്പ': ലൂര്‍ദില്‍ മുന്നറിയിപ്പുമായി ലെയോ പാപ്പ

 
leo papa



ഗുരുതര രോഗബാധിതരുടെയും വയോധികരുടെയും ജീവനെടുക്കുന്ന ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും വ്യാജ അനുകമ്പയാണെന്നും അത് ഒരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്നും ലെയോ പതിനാലാമന്‍ പാപ്പ.

 പ്രശസ്തമായ ലൂര്‍ദ് മാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ രോഗികളെയും പരിചാരകരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ഫ്രാന്‍സില്‍ ദയാവധം നിയമവിധേയമാക്കിയ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ഈ നിര്‍ണ്ണായക പ്രതികരണം.

നിയമം വഴി ഒരു കാര്യം അംഗീകരിക്കപ്പെട്ടതുകൊണ്ടു മാത്രം അത് ധാര്‍മ്മികമായി ശരിയാകണമെന്നില്ലെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

 മനുഷ്യജീവിതത്തിന് ദൈവം നല്‍കിയിട്ടുള്ള വിലമതിക്കാനാകാത്ത മാന്യതയും അന്തസ്സും ഏതൊരു നിയമത്തിനും മീതെയാണെന്ന് പാപ്പ വ്യക്തമാക്കി.

 കഠിനമായ വേദനയും അസുഖങ്ങളും മൂലം ജീവിതം ഇരുളടഞ്ഞതായി തോന്നുന്ന ഘട്ടങ്ങളിലും പ്രത്യാശ കൈവിടരുതെന്ന് മാര്‍പാപ്പ രോഗികളോട് അഭ്യര്‍ഥിച്ചു.

രോഗികളെ സംരക്ഷിക്കുകയാണ് ആരോഗ്യമേഖലയുടെ പ്രാഥമിക കടമയെന്നും, അല്ലാതെ അവരുടെ ജീവന്‍ അവസാനിപ്പിക്കുകയല്ല വേണ്ടതെന്നും പാപ്പ ഡോക്ടര്‍മാരെയും പരിചാരകരെയും ഓര്‍മ്മിപ്പിച്ചു. 

പാലിയേറ്റീവ് കെയര്‍ (വേദനസംഹാരി പരിചരണങ്ങള്‍) കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും രോഗബാധിതരായ മനുഷ്യര്‍ക്ക് അവസാന നിമിഷം വരെ സ്‌നേഹവും കരുതലുമാണ് നല്‍കേണ്ടതെന്നും മാര്‍പാപ്പ കൂട്ടിചേര്‍ത്തു. 

വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ നിലപാടിന് വന്‍ കൈയടിയാണ് ലഭിച്ചത്.

Tags

Share this story

From Around the Web