വിശുദ്ധ അഗസ്റ്റിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി
പാവിയ: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പാവിയയിലെ സീല്‍ ഡി'ഓറോയിലുള്ള സെന്റ് പീറ്റര്‍ ബസിലിക്കയില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യ പാപ്പയായ, ലെയോ പാപ്പയെ സ്വീകരിക്കാന്‍ നിരവധി അഗസ്റ്റീനിയന്‍ സന്യാസികള്‍ ദേവാലയത്തിലുണ്ടായിരിന്നു.
722 മുതല്‍ വിശുദ്ധ അഗസ്റ്റിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണിത്. നേരത്തെ 504-ലാണ് ഹിപ്പോയില്‍ നിന്ന് സാര്‍ഡീനിയയിലേക്ക് തിരുശേഷിപ്പുകള്‍ മുമ്പ് കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് തിരുശേഷിപ്പ് ദേവാലയത്തിലേക്ക് മാറ്റിയത്.
ബസിലിക്കയില്‍ എത്തിയ ലെയോ പാപ്പയെ അഗസ്റ്റിന്‍ സന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറല്‍ ഫാ. ജോസഫ് എല്‍. ഫാരെല്‍, പ്രൊവിന്‍ഷ്യല്‍ പ്രിയോര്‍ ഫാ. ഗബ്രിയേല്‍ പെഡിസിനോ, എന്നിവര്‍ സ്വാഗതം ചെയ്തു.
തുടര്‍ന്ന് പാപ്പ അഗസ്തീനിയന്‍ സമൂഹവുമായും പിന്നീട് ക്ലോയിസ്റ്ററില്‍ ലോംബാര്‍ഡി എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.
അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറല്‍ എന്ന നിലയില്‍ അദ്ദേഹം ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ തിരുസഭയുടെ പരമാധ്യക്ഷന്‍ സഎന്ന നിലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണ്.
സഭയുടെ തലവന്‍ എന്ന നിലയിലുള്ള പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം ഐക്യം, കൂട്ടായ്മ, സൗഹൃദം, സാഹോദര്യം എന്നിങ്ങനെയുള്ള അഗസ്തീനിയന്‍ ആത്മീയതയുടെ സന്ദേശം ഏവര്‍ക്കും പങ്കുവയ്ക്കുന്നതാണെന്നു പ്രിയോര്‍ ഫാ. ജാന്‍ ഫ്രാങ്കോ പറഞ്ഞു.
2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ദേവാലയത്തിലേക്ക് അവസാനമായി പേപ്പല്‍ സന്ദര്‍ശനം നടത്തിയത്.