കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ പ്രദക്ഷിണങ്ങളിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ
Jun 4, 2026, 17:55 IST
കോർപ്പൂസ് ക്രിസ്റ്റി (പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ) തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിൽ പങ്കുചേർന്ന് വിശ്വാസത്തിന് സാക്ഷ്യമേകാൻ ലെയോ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജൂൺ മൂന്നിന് പൊതുസന്ദർശന വേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
പല നഗരങ്ങളിലെയും തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ ജനകീയമായ ദിവ്യകാരുണ്യ ഭക്തിയുടെ പ്രകടനമാണെന്നും, ഈ മനോഹരമായ വിശ്വാസപ്രഖ്യാപനം സജീവമായി നിലനിർത്താൻ ഏവരെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ തുടരുന്ന സായുധ സംഘർഷങ്ങൾക്കിടയിലും തങ്ങളുടെ വൈദിക ശുശ്രൂഷ മുൻപോട്ടു കൊണ്ടുപോകുന്ന അവിടുത്തെ വൈദികർക്ക് മാർപാപ്പ പ്രത്യേകമായി അഭിവാദ്യങ്ങളും പ്രാർഥനകളും നേർന്നു.