ഒക്ടോബര്‍ മാസത്തില്‍ ലോകസമാധാനത്തിനായി ജപമാല അര്‍പ്പിച്ചു പ്രാര്‍ഥിക്കാന്‍ ലെയോ പാപ്പയുടെ ആഹ്വാനം
ഒക്ടോബര്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഫ്രാന്‍സിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലൂര്‍ദ് മാതാവിന്റെ പുണ്യസങ്കേതത്തില്‍ (ടമിരൗേമൃ്യ ീള ഛൗൃ ഘമറ്യ ീള ഘീൗൃറല)െ സെപ്റ്റംബര്‍ 27 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 'ത്രികാല പ്രാര്‍ഥന' നയിക്കവെയാണ് മാര്‍പാപ്പ ഈ അഭ്യര്‍ഥന നടത്തിയത്.
പരിശുദ്ധ കന്യകാമറിയം വി. ബെര്‍ണദത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത് ജപമാലയുമായിട്ടാണെന്നും പ്രാര്‍ഥനയില്‍ അവളെ നയിച്ചത് മാതാവാണെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. ''വരുന്ന ഒക്ടോബര്‍ മാസത്തില്‍ യുദ്ധങ്ങള്‍ അവസാനിക്കാനും, സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടാനുമുള്ള പ്രത്യേക നിയോഗത്തോടെ ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ ഞാന്‍ എല്ലാ വിശ്വാസികളെയും ക്രിസ്തീയസമൂഹങ്ങളെയും ക്ഷണിക്കുന്നു'' എന്ന് മാര്‍പാപ്പ പറഞ്ഞു.
പ്രാര്‍ഥനയോടൊപ്പം പ്രായശ്ചിത്തത്തിന്റെയും കരുണയുടെയും പ്രവൃത്തികളും, സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും സമാധാനം കൈവരിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. കന്യകാമറിയത്തിന്റെ മാതൃക പിന്തുടര്‍ന്ന് ദൈവഹിതത്തിനനുസരിച്ച് ജീവിക്കാന്‍ ത്രികാലപ്രാര്‍ഥന നമ്മെ സഹായിക്കുന്നുവെന്ന് വിശദീകരിച്ച പാപ്പ, പരിശുദ്ധ അമ്മ നമുക്കായി മധ്യസ്ഥത വഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സന്ദേശം അവസാനിപ്പിച്ചു.
ലൂര്‍ദ് സന്ദര്‍ശനത്തിനിടെ രോഗികളുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ, മാതാവ് പ്രത്യക്ഷപ്പെട്ട മസ്സബിയേല്‍ ഗുഹയില്‍ പ്രത്യേക പ്രാര്‍ഥനയും നടത്തിയിരുന്നു.