ലെയോ പാപ്പ ഇന്ന് ലാറ്ററന്‍ ബസിലിക്ക സന്ദര്‍ശിക്കും
ലെയോ പതിനാലാമന്‍ പാപ്പ ഇന്ന് ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്ക സന്ദര്‍ശിക്കും. റോം രൂപതാ സമ്മേളനത്തിന് പാപ്പ അധ്യക്ഷത വഹിക്കുകയും പുതിയ പാസ്റ്ററല്‍ വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്യും.
രൂപതയിലെ 334 ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം പ്രാര്‍ഥനയോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. കര്‍ദിനാളിന്റെ ആമുഖപ്രസംഗം, മൂന്ന് അനുഭവം പങ്കുവയ്ക്കലുകള്‍ , തുടര്‍ന്ന് ലെയോ പാപ്പയുടെ സമാപന പ്രസംഗം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുന്നു.
സഭയില്‍ സിനഡാലിറ്റി, ഐക്യം, ദൗത്യം എന്നിവ കൂടുതല്‍ വളര്‍ത്തിയെടുക്കണമെന്ന് കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ മാര്‍പാപ്പ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ അവതരിപ്പിക്കുന്നത്.
''മെത്രാനും അദ്ദേഹത്തിന്റെ രൂപതയും തമ്മിലുള്ള ബന്ധം ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്,'' കര്‍ദിനാള്‍ വികാരി ബാള്‍ഡോ റെയ്‌ന പറഞ്ഞു.