പീറ്റേഴ്സ് പെൻസ് ശേഖരണത്തിലൂടെ ശുശ്രൂഷയെ പിന്തുണയ്ക്കുന്നവർക്ക് നന്ദി അറിയിച്ച് ലെയോ പാപ്പ

 
Leo papa

റോമിന്റെ മധ്യസ്ഥരായ വി. പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ, പീറ്റേഴ്സ് പെൻസ് (Peter’s Pence) ശേഖരണത്തിൽ പങ്കാളികളായ വിശ്വാസികളോട് നന്ദി രേഖപ്പെടുത്തുകയും റോമിൽ ജീവിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.

എല്ലാ വർഷവും നടത്തുന്ന ഈ ആഗോള പിരിവിലൂടെ ലഭിക്കുന്ന തുക, ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ സഹായിക്കാനുമായിട്ടാണ് മാർപാപ്പ വിനിയോഗിക്കുന്നത്.

“ഇന്ന് നാം പീറ്റേഴ്സ് പെൻസ് ശേഖരണ ദിനമായി ആചരിക്കുകയാണ്. തങ്ങളുടെ ഉദാരമനസ്കതയിലൂടെ പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയെ പിന്തുണയ്ക്കുന്ന എല്ലാവരോടും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. നമുക്ക് വിശ്വാസത്തിലും കൂട്ടായ്മയിലും ഒന്നിച്ച് മുന്നേറാം” – മാർപാപ്പ പറഞ്ഞു. റോം നഗരത്തിന്റെ മധ്യസ്ഥ വിശുദ്ധരുടെ തിരുനാൾ ദിനത്തിൽ അവിടെയുള്ള ജനങ്ങളെ അഭിവാദ്യം ചെയ്ത മാർപ്പാപ്പ, തന്റെ ചിന്തകളും പ്രാർഥനകളും പ്രത്യേകിച്ച് രോഗികൾ, ഒറ്റപ്പെട്ടു കഴിയുന്നവർ, തടവറയിലുള്ളവർ എന്നിവർക്കൊപ്പമാണെന്ന് പറഞ്ഞു.

“റോമിൽ സേവനമനുഷ്ഠിക്കുന്ന ഇടവക വികാരിമാർക്കും മറ്റ് വൈദികർക്കും, സന്ന്യാസിനീ-സന്ന്യാസികൾക്കും ഞാൻ നന്ദി പറയുന്നു. കാരണം അവരുടെ സാന്നിധ്യവും ദൈനംദിന ശുശ്രൂഷയുമാണ് ഈ നഗരത്തിന്റെ വലിയ ക്രൈസ്തവ ഹൃദയത്തെ സജീവമായി നിലനിർത്തുന്നത്” – പാപ്പ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web