ദൈവസ്നേഹം നിബന്ധനകളില്ലാത്തതാണെന്ന് ഓർമ്മപ്പെടുത്തി ലെയോ പാപ്പ

 
Leo papa

കൽപനകൾ പാലിച്ചാൽ മാത്രമേ ദൈവം നമ്മെ സ്നേഹിക്കൂ എന്നത് തെറ്റായ ധാരണയാണെന്നും ദൈവത്തിന്റെ സ്നേഹം ഒരിക്കലും നിബന്ധനകൾക്ക് വിധേയമല്ലെന്നും ലെയോ പതിനാലാമൻ മാർപാപ്പ. മെയ് പത്ത് ഞായറാഴ്ച വത്തിക്കാനിൽ പൊതുദർശനവേളയിൽ സംസാരിക്കുകയായിരുന്നു പാപ്പ.

“പല ക്രൈസ്തവരും വിശ്വസിക്കുന്നത് തങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികൾക്ക് പകരമായിട്ടാണ് ദൈവം സ്നേഹം നൽകുന്നതെന്നാണ്. എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ദൈവം നമ്മെ സ്നേഹിക്കുന്നു. കൽപനകൾ പാലിക്കുന്നത് ദൈവസ്നേഹം പിടിച്ചുപറ്റാനല്ല, മറിച്ച് നമ്മെ സ്നേഹിക്കുന്ന ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കാനാണ്. കൽപനകൾ സ്നേഹത്തിലേക്കുള്ള വഴികാട്ടികളാണ്” – മാർപാപ്പ വ്യക്തമാക്കി.


“ദൈവം നമ്മെ സ്നേഹിക്കുന്നത് നമ്മൾ നല്ലവരായതുകൊണ്ടല്ല, മറിച്ച് അവിടുന്ന് നല്ലവനായതുകൊണ്ടാണ്. ഈ ബോധ്യം നമ്മുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും നൽകും” – പാപ്പ ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web