‘ഫ്രീ അണ്ടർ ഗ്രേസ്’ എന്ന പുസ്തകത്തിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി ലെയോ പാപ്പ
ഫ്രീ അണ്ടർ ഗ്രേസ്’ (Free Under Grace) എന്ന ഇറ്റാലിയൻ ഭാഷയിലുള്ള പുസ്തകത്തിന്റെ ആദ്യപകർപ്പ് സെന്റ് അഗസ്റ്റിൻ ഓർഡർ പ്രിയർ ജനറൽ ഫാദർ ജോസഫ് ഫാരെൽ, ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു നൽകി.
ലെയോ പാപ്പ സെന്റ് അഗസ്റ്റിൻ ഓർഡറിന്റെ പ്രിയോർ ജനറലായി സേവനമനുഷ്ഠിച്ച കാലം (2001–2013) മുതലുള്ള പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ എന്നിവയുടെ ഒരു ശേഖരമാണ് ഈ പുസ്തകം.
മെയ് നാല് മുതൽ ഈ പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പ് പുസ്തകശാലകളിൽ ലഭ്യമാകും.
വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവിന്റെ പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ അഗസ്റ്റീനിയൻ വൈദികൻ ഫാ. റോക്കോ റോൻസാനിയും വത്തിക്കാൻ പബ്ലിഷിംഗ് ഹൗസിന്റെ എഡിറ്റോറിയൽ ഡയറക്ടർ ലോറൻസോ ഫാസിനിയും പാപ്പ പുസ്തകം ഏറ്റുവാങ്ങുമ്പോൾ സന്നിഹിതരായിരുന്നു.
ഫാ. റോൻസാനിയെ കൂടാതെ, അഗസ്റ്റീനിയൻ വൈദികരായ ഫാ. മിഗുവൽ ഏഞ്ചൽ മാർട്ടിൻ ജുവാരസും ഫാ. മൈക്കൽ ഡി ഗ്രിഗോറിയോയും ഈ പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.
വരും മാസങ്ങളിൽ നിരവധി ഭാഷകളിൽ പുസ്തകം പുറത്തിറങ്ങും. നിലവിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിൽ ഈ പുസ്തകം വിവർത്തനം ചെയ്യപ്പെടുന്നുണ്ട്.
മാർപാപ്പയാകുന്നതിനു മുൻപുള്ള ലെയോ പാപ്പയുടെ പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പുസ്തകം ലെയോ പതിനാലാമൻ മാർപാപ്പയുടെ ആത്മീയതയെ അടുത്തറിയാൻ സഹായിക്കുന്നു.