ലെയോ പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം: വിശ്വാസവും പ്രത്യാശയും ശക്തിപ്പെടുത്തുമെന്ന് പ്രാദേശിക സഭ
ഉറുഗ്വേ:ഉറുഗ്വേയിലേക്ക് ലെയോ പതിനാലാമന്‍ പാപ്പ നടത്തുന്ന സന്ദര്‍ശനം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തെയും പ്രത്യാശയെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രാദേശിക സഭാ നേതൃത്വം വെളിപ്പെടുത്തി.
വത്തിക്കാന്‍ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ ബിഷപ്പുമാരും വിശ്വാസികളും വലിയ പ്രതീക്ഷയോടെയാണ് പരിശുദ്ധ പിതാവിന്റെ വരവിനായി കാത്തിരിക്കുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമായിരിക്കും മാര്‍പാപ്പ തന്റെ സന്ദര്‍ശന വേളയില്‍ ഉയര്‍ത്തിപ്പിക്കുക.
ഇക്കാരണത്താല്‍ തന്നെ മാര്‍പാപ്പയുടെ സന്ദര്‍ശനം വലിയ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കുമെന്നും, കത്തോലിക്കാ സഭയ്ക്ക് പുതിയ ഉന്മേഷം പകരുമെന്നും പ്രാദേശിക ബിഷപ്പുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
ആധുനിക വെല്ലുവിളികള്‍ നേരിടുന്ന സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ വീണ്ടും ഉണര്‍ത്താന്‍ ഈ സന്ദര്‍ശനം സഹായിക്കും എന്നും ബിഷപ്പുമാര്‍ പ്രതീക്ഷിക്കുന്നു.
ചെറുതെങ്കിലും ശക്തമായ കത്തോലിക്കാ സമൂഹമുള്ള ഉറുഗ്വേയില്‍ സഭയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ സന്ദര്‍ശനം വലിയ പിന്തുണയാകും.
സന്ദര്‍ശനത്തിന്റെ തീയതികളും ഔദ്യോഗിക പരിപാടികളും വത്തിക്കാനും ഉറുഗ്വേ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.