ഈ ആഴ്ച മുതല്‍ ലെയോ പാപ്പയുടെ പൊതു കൂടിക്കാഴ്ച പുനരാരംഭിക്കും
ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാര്‍പാപ്പ ഈ ആഴ്ച മുതല്‍ തന്റെ പതിവ് ബുധനാഴ്ചത്തെ പൊതുസന്ദര്‍ശനങ്ങള്‍ വത്തിക്കാനില്‍ പുനരാരംഭിക്കും.
എന്നാല്‍ കാസില്‍ ഗാന്‍ഡോള്‍ഫോയിലെ പാപ്പയുടെ വസതിയില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള പതിവ് താമസം പാപ്പ ഇത്തവണ ഒഴിവാക്കും.
ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തിയിരുന്നു. ഒക്ടോബര്‍ 13-ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ വച്ച് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സ്റ്റെഫാനോ മാര്‍ഗരിത്തോറ, നവംബറിലെ ദക്ഷിണ അമേരിക്കന്‍ അപ്പസ്‌തോലിക യാത്രയുമായി മുന്നോട്ട് പോകാന്‍ അന്ന് തന്നെ മാര്‍പാപ്പയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.
വത്തിക്കാനില്‍ തിരിച്ചെത്തിയ പാപ്പ അടുത്ത ദിവസം തന്നെ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നു.