ലെയോ മാര്‍പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനം: ഉപഹാരങ്ങള്‍ ഒരുക്കി തടവുകാര്‍,മാര്‍പാപ്പയ്ക്കായി ഒരു പ്രത്യേക സ്റ്റോളും,കളിമണ്‍ വസ്തുക്കളും

 
leo papa


 
ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അര്‍ജന്റീന. സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ ദേവോത്തോ ഫെഡറല്‍ ജയിലില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തും. ഈ ചരിത്ര മുഹൂര്‍ത്തത്തെ വരവേല്‍ക്കാന്‍ തടവുകാര്‍ ചേര്‍ന്ന് പാപ്പയ്ക്കായി പ്രത്യേക ഉപഹാരങ്ങള്‍ തയ്യാറാക്കുകയാണ്.


നെയ്ത്ത് ശാല പ്രവര്‍ത്തിച്ചുവരുന്ന എസൈസ  ജയില്‍ യൂണിറ്റില്‍ ലഹരിമുക്തി കേന്ദ്രത്തിലുള്ള തടവുകാര്‍ ചേര്‍ന്ന് മാര്‍പാപ്പയ്ക്കായി ഒരു പ്രത്യേക 'സ്റ്റോള്‍' അതായത് വൈദികര്‍ ധരിക്കുന്ന തിരുവസ്ത്രം നെയ്‌തെടുക്കുന്നുണ്ട്. 


കൂടാതെ സാന്‍ മാര്‍ട്ടിന്‍ ജയിലിലെ തടവുകാര്‍ മണ്‍പാത്ര നിര്‍മ്മാണ ശില്പശാലയിലൂടെ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത കളിമണ്‍ വസ്തുക്കളും നിര്‍മ്മിക്കുന്നു. 

രാജ്യത്തുടനീളമുള്ള തടവുകാരില്‍ നിന്നും ജയില്‍ ജീവനക്കാരില്‍ നിന്നും അഞ്ച് വരിയില്‍ കവിയാത്ത സന്ദേശങ്ങള്‍ ശേഖരിച്ച് ഒരു പുസ്തകമാക്കിയും മാര്‍പാപ്പയ്ക്ക് കൈമാറാന്‍ പദ്ധതിയുണ്ട്.


അടുത്ത മാസം നടക്കാനിരിക്കുന്ന അപ്പോസ്‌തോലിക് പര്യടനത്തില്‍ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. 

ദേവോത്തോ ജയിലില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട 300 -ഓളം തടവുകാരുമായി പാപ്പ നേരിട്ട് സംസാരിക്കും. ഈ കൂടിക്കാഴ്ച രാജ്യത്തെ എല്ലാ ജയിലുകളിലും തത്സമയം സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്.


തടവുകാരുടെ പ്രതിനിധികള്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വായിക്കുകയും പാപ്പ അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന രീതിയിലാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web