ലെയോ പാപ്പായുടെ സ്പെയിൻ സന്ദർശനം: തീർഥാടകർക്കായി ജപമാലകൾ ഒരുക്കി മിണ്ടാമഠത്തിലെ സന്യാസിനിമാർ
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് എത്തുന്ന വിശ്വാസികൾക്കായി ആയിരക്കണക്കിന് ജപമാലകൾ ഒരുക്കി രാജ്യത്തെ സന്യാസിനീ സമൂഹങ്ങൾ. കാസിൽ, നവാരെ, കാറ്റലോണിയ, അൻഡലൂഷ്യ തുടങ്ങിയ വിവിധ പ്രവിശ്യകളിലെ പത്തോളം സന്യാസ മഠങ്ങളിലാണ് വിശ്രമമില്ലാത്ത പ്രാർഥനയോടെ അന്തേവാസികളായ സന്യാസിനിമാർ ജപമാലകൾ നിർമ്മിക്കുന്നത്.
മരമണികളും നൂലുകളും ചെറിയ ലോഹ കുരിശുകളും ഉപയോഗിച്ച് പൂർണ്ണമായും കൈകൊണ്ടാണ് ഇവ തയ്യാറാക്കുന്നത്. കുറഞ്ഞ അംഗസംഖ്യയും പ്രായധിക്യവും ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നാണ് മാർപ്പാപ്പയുടെ യാത്രയിൽ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെ സന്യാസിനിമാർ ഈ ദൗത്യം ഏറ്റെടുത്തത്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, തിരുസഭയുടെ യാത്രയിൽ തങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും എന്ന വലിയ സന്ദേശമാണ് ഈ ജപമാലകളിലൂടെ സ്പെയിനിലെ ഈ സന്യാസിനിമാർ ലോകത്തിന് നൽകുന്നത്. വരും ദിവസങ്ങളിൽ പാപ്പയെ കാണാനെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ കൈകളിലേക്ക് ഈ ജപമാലകൾ എത്തും.