ലെയോ പാപ്പയുടെ സ്പെയിൻ സന്ദർശനം: കലാ-കായിക-സാമ്പത്തിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

 
Leo papa

ജൂണിൽ സ്പെയിനിലേക്ക് നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടെ ലെയോ പതിനാലാമൻ മാർപാപ്പ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജൂൺ ഏഴിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാഡ്രിഡിലെ ‘മോവിസ്റ്റാർ അരീന’ യിലാണ് സാംസ്കാരിക, കായിക, സാമ്പത്തിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

​’കലാ – കായിക – സാമ്പത്തിക ലോകങ്ങളുമായി ശൃംഖലകൾ നെയ്യുക’ എന്ന പ്രമേയത്തിലാണ് പരിപാടി. പ്രശസ്ത ഹോളിവുഡ് നടൻ അന്റോണിയോ ബന്ദേരാസ്, ഫ്ലെമെൻകോ നർത്തകി സാറാ ബാരസ്, ഗായിക റൊസാലെൻ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ ചടങ്ങിൽ പങ്കെടുക്കും. ​കായികരംഗത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക് ചാമ്പ്യന്മാരായ കരോലിന മാരിൻ, തെരേസ പെരാലസ് എന്നിവരും ബിസിനസ് – തൊഴിലാളി സംഘടനകളുടെ ഉന്നത നേതാക്കളും ചടങ്ങിന്റെ ഭാഗമാകും. മാഡ്രിഡ് കോംപ്ലൂട്ടെൻസ് യൂണിവേഴ്സിറ്റി വൈസ് റെക്ടർ ഡോ. ജോസ് മരിയ കോയ്ലോ ഡി പോർച്ചുഗൽ വിദ്യാഭ്യാസ – ശാസ്ത്ര സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിക്കും.


​വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് ആധുനിക സമൂഹവും വിശ്വാസവും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ മാഡ്രിഡ് അതിരൂപത വ്യക്തമാക്കി. ചടങ്ങിൽ മാർപാപ്പ സാമൂഹിക സൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കും.

Tags

Share this story

From Around the Web