ലെയോ മാര്‍പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനം: 1,700- പേരുടെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ ഔദ്യോഗിക ഗീതം
ഏഴു ദിവസങ്ങളിലായി നടന്ന മാര്‍പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിലുടനീളം, പാപ്പയുടെ പ്രഭാഷണങ്ങള്‍ക്ക് പശ്ചാത്തലമായി മാറിയത് 'അല്‍സ ലാ മിരാദ' (Alza la Mirada) അഥവാ ''ഉയരങ്ങളിലേക്ക് നോക്കൂ'' എന്ന ഔദ്യോഗിക ഗീതമായിരുന്നു. ഈ ഗാനത്തിന്റെ വരികള്‍, സംഗീതം, ഗായകര്‍, ചിത്രീകരണ സ്ഥലങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നതില്‍ 15 ഓളം പേര്‍ പങ്കാളികളായി.
മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം ''യേശുക്രിസ്തുവേ, അങ്ങാണ് എന്റെ ജീവന്‍'', ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പോളണ്ടില്‍ ''വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക'', ''കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍'' എന്നീ ഗാനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനവും നമുക്ക് ''അല്‍സ ലാ മിരാദ'' എന്ന മനോഹരമായ മറ്റൊരു പ്രാര്‍ഥനാഗീതം സമ്മാനിച്ചിരിക്കുകയാണ്.
1,700- പേരുടെ സ്വരമാധുരിയില്‍ പുറത്തിറങ്ങിയ 'അല്‍സ ലാ മിരാദ' (Alza la Mirada) അഥവാ ''ഉയരങ്ങളിലേക്ക് നോക്കൂ'' എന്ന ഔദ്യോഗിക ഗീതമായിരുന്നു ഏഴു ദിവസങ്ങളിലായി നടന്ന മാര്‍പാപ്പയുടെ പ്രഭാഷണങ്ങള്‍ക്ക് പശ്ചാത്തലമായി മാറിയത്. ഈ ഗാനത്തിന്റെ വരികള്‍, സംഗീതം, ഗായകര്‍, ചിത്രീകരണ സ്ഥലങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നതില്‍ 15 ഓളം പേര്‍ പങ്കാളികളായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളില്‍ വച്ച് ചിത്രീകരിച്ച, 1,700-ലധികം വ്യത്യസ്ത ശബ്ദങ്ങള്‍ ചേര്‍ന്നാണ് ഈ ഔദ്യോഗിക ഗീതം ഒരുക്കിയിരിക്കുന്നത്. വളരെ ഊര്‍ജ്ജസ്വലവും സന്തോഷം നിറഞ്ഞതും ഹൃദയസ്പര്‍ശിയുമായ ഒരു ഈണമാണ് ഈ ഗാനത്തിനുള്ളത്. ഗാനത്തിന്റെ വരികള്‍ നല്‍കുന്ന സന്ദേശം ദൈവം നമ്മുടെ തെറ്റുകളിലോ പ്രശ്‌നങ്ങളിലോ അല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ്. ''ഭൂമിയിലെ എല്ലാ കാര്യങ്ങള്‍ക്കും ഉപരിയായി സ്വര്‍ഗത്തിലുള്ളത് എന്താണോ, അതിലേക്ക് നോക്കുക'' എന്നാണ് ഈ ഗാനം അര്‍ഥമാക്കുന്നത്.
ഈ ഗീതം സ്പാനിഷ് ഭാഷയില്‍ മാത്രമല്ല, കാറ്റലന്‍ ഭാഷയിലും ആലപിച്ചിട്ടുണ്ട്.