ലെയോ പാപ്പയുടെ ഫ്രാൻസ് സന്ദർശനം: ഔദ്യോഗിക ലോഗോ പുറത്തിറക്കി

 
22333

ലെയോ പതിനാലാമൻ മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പുറത്തിറക്കി. 2026 സെപ്റ്റംബർ 25 മുതൽ 28 വരെയാണ് ലെയോ പാപ്പ ഫ്രാൻസ് സന്ദർശിക്കുന്നത്.

“ലോകത്തിന് ജീവനുണ്ടാകേണ്ടതിന്” (യോഹ. 6) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. സമാധാനം, വിശുദ്ധ കുർബാന, ഫ്രാൻസിലെ കത്തീഡ്രലുകളുടെ പൈതൃകം, ഫ്രാൻസിന്റെ പ്രശസ്തമായ ‘ആർട്ട് ഡെക്കോ’ (Art Deco) കലാശൈലി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

ഡിസൈനിംഗിലും ബ്രാൻഡ് ഐഡന്റിറ്റിയിലും പ്രശസ്തരായ ‘അറ്റലിയർ അർഗോ’ (Atelier Argo) എന്ന ഫ്രഞ്ച് സ്റ്റുഡിയോയാണ് ഈ ലോഗോയ്ക്കു പിന്നിൽ. “സമാധാനത്തിന്റെ പ്രാവ്, ജീവന്റെ ചൈതന്യം, നമ്മുടെ കത്തീഡ്രലുകളിലെ റോസ് വിൻഡോകളുടെ (റോസാപ്പൂവിന്റെ ആകൃതിയുള്ള വലിയ ചില്ലുജാലകങ്ങൾ) ആത്മാവ് എന്നിവ സമന്വയിപ്പിക്കുന്ന ശക്തമായൊരു പ്രതീകമാണിത്” – ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫ്രാൻസിന്റെ ദേശീയപതാകയിലെ മൂന്ന് നിറങ്ങൾക്കൊപ്പം ജീവന്റെ പ്രതീകമായ ഓറഞ്ചും പ്രത്യാശയുടെ പ്രതീകമായ പച്ചയും ചേരുമ്പോൾ അത് തികച്ചും സന്തോഷവും പ്രകാശവും നിറഞ്ഞൊരു അന്തരീക്ഷം സമ്മാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web