ജൂൺ 6 മുതൽ 12 വരെ നടക്കുന്ന ലിയോ  പാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാബുകൾ  പുറത്തിറക്കി

 
Leo
ജൂൺ 6 മുതൽ 12 വരെ നടക്കുന്ന ലിയോ പതിനാലാമൻ പാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാബുകൾ   പുറത്തിറക്കി. സ്പാനിഷ് ഫിലാറ്റലിക് കമ്പനിയായ 'കൊറിയോസ്' (Correos) ആണ് പാപ്പയുടെ സന്ദർശനത്തിന്റെ ഔദ്യോഗിക ലോഗോയെ അടിസ്ഥാനമാക്കി സ്റ്റാബുകൾ തയാറാക്കിയിരിക്കുന്നത്. ഒരു തുറന്ന വൃത്തത്തിന്റെ രൂപത്തിലാണ് ഈ സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. സമൂഹം, കണ്ടുമുട്ടലുകൾ, കൂട്ടുത്തരവാദിത്വം, പരസ്പര പിന്തുണ, ഐക്യത്തിലെ വൈവിധ്യം, തുറന്ന മനസ്സ്, സംഭാഷണം, മിഷനറി പ്രവർത്തനങ്ങൾ എന്നിവയാണ് ഈ രൂപകൽപ്പനയിലൂടെ പ്രതിഫലിക്കുന്നതെന്ന് സ്പെയിനിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web