ദിവ്യകാരുണ്യഭക്തി ആചാരങ്ങളിൽ മാത്രം ഒതുങ്ങരുത്: ആഹ്വാനവുമായി ലെയോ മാർപാപ്പ

 
Pope

സ്പെയിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദിവ്യകാരുണ്യ ഭക്തി വെറുമൊരു ആചാരത്തിൽ മാത്രം ഒതുങ്ങരുതെന്നും അത് ഇന്നത്തെയും നാളത്തെയും ജീവിതത്തെ നയിക്കുന്ന ‘വിശ്വാസത്തിന്റെ വിദ്യാലയമായി’ നിലകൊള്ളണമെന്നും ലെയോ മാർപാപ്പ ആഹ്വാനം ചെയ്തു. സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി മാഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസ് ചത്വരത്തിൽ നടന്ന കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ തിരുക്കർമ്മങ്ങൾക്കും പ്രദക്ഷിണത്തിനും നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പാപ്പ.

​”യേശു ദൈവാലയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നയാളല്ല, അവൻ തെരുവുകളിലൂടെയും നമ്മുടെ നഗരചത്വരങ്ങളിലൂടെയും നടന്ന്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത് ” മാർപാപ്പ ഓർമ്മിപ്പിച്ചു. ദിവ്യകാരുണ്യത്തോടുള്ള ഭക്തി കേവലം ആചാരങ്ങളിലോ പ്രദർശനങ്ങളിലോ ഒതുങ്ങരുത്. മറിച്ച് അത് നമ്മെ സ്വാർഥതയിൽ നിന്നും ഉദാസീനതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതാകണമെന്നും പാപ്പ കൂട്ടിച്ചേർത്തു.


​മുപ്പതിനായിരത്തിലധികം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച വിഥിയിലൂടെ നടന്ന പ്രദിക്ഷണത്തിൽ ആയിരക്കണക്കിന് വിശ്വാസികളും ആദ്യകുർബാന സ്വീകരിച്ച കുട്ടികളും പങ്കെടുത്തു.

Tags

Share this story

From Around the Web