കുടുംബങ്ങള്‍ സ്‌നേഹവും ജീവനും നല്‍കുന്ന 'മഹത്തായ അദ്ഭുതമാണ്': ലെയോ പാപ്പ
കുടുംബങ്ങള്‍ ലോകത്തിന് സ്‌നേഹവും ജീവനും പകര്‍ന്നു നല്‍കുന്ന മഹത്തായ അദ്ഭുതമാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച 'ഫാമിലി ഫെസ്റ്റിവലിന്റെ' മൂന്നാം പതിപ്പില്‍ പങ്കെടുത്തു സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
''ദൈവം നമ്മില്‍ തന്നെയും നമ്മുടെ സമൂഹത്തിലും നമ്മുടെ കുടുംബങ്ങളിലും പ്രതിഫലിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ട്,'' മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കുടുംബബന്ധങ്ങളില്‍ പരസ്പര സ്‌നേഹവും കാരുണ്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു.
വത്തിക്കാന്‍ മീഡിയ നല്‍കുന്ന വിവരമനുസരിച്ച്, കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധിയാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ കുടുംബാംഗങ്ങളുമായി മാര്‍പാപ്പ സംസാരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ക്കിടയിലും കുടുംബബന്ധങ്ങള്‍ നല്‍കുന്ന സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ വത്തിക്കാന്‍ ജീവനക്കാരോട് പാപ്പ ആഹ്വാനം ചെയ്തു.