റോമില്‍ വന്ധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസിന് ലെയോ പാപ്പ തുടക്കം കുറിക്കും

 
LEO PAPA



പ്രത്യുല്‍പാദന ശേഷി, വന്ധ്യത, ലൈംഗികത, മനുഷ്യന്റെ പുനരുല്‍പാദനം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയവും നരവംശ ശാസ്ത്രപരവും ധാര്‍മ്മികവുമായ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സമ്മേളനം റോമില്‍ നടക്കും. ഒക്ടോബര്‍ 16-ന് ഈ അന്താരാഷ്ട്ര കോണ്‍ഗ്രസിന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ തുടക്കം കുറിക്കും.

'മനുഷ്യന്റെ മഹത്വം: പ്രത്യുല്‍പാദന ശേഷി സംരക്ഷിക്കുക, വന്ധ്യതയ്ക്ക് പരിഹാരം കാണുക' എന്ന പേരിലുള്ള ഈ സമ്മേളനം ഒക്ടോബര്‍ 16 മുതല്‍ 18 വരെ സേക്രഡ് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ റോം കാമ്പസിലാണ് നടക്കുന്നത്. 

വത്തിക്കാന്റെ അറിയിപ്പ് പ്രകാരം, ബൊലോഗ്‌ന ആര്‍ച്ച് ബിഷപ്പും ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ കര്‍ദിനാള്‍ മത്തിയോ സുപ്പി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, വത്തിക്കാനില്‍ നടക്കുന്ന കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.

ഐഎസ്ഐ-പോള്‍ ഢക ഫൗണ്ടേഷന്‍, സേക്രഡ് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്‌സിറ്റി, ടോണിയോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ സ്റ്റഡീസ്, അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍ എന്നിവയും സഭയുമായി ബന്ധപ്പെട്ട മറ്റ് അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളും ചേര്‍ന്നാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
 

Tags

Share this story

From Around the Web