ലത്വിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ; ഉഭയകക്ഷി താല്‍പ്പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയില്‍

 
latin 12345


വത്തിക്കാന്‍സിറ്റി: ലത്വിയന്‍ റിപ്പബ്ലിക് പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിച്ചസിനെ വത്തിക്കാനില്‍ വച്ച് ലെയോ പതിനാലാമന്‍ പാപ്പ സ്വീകരിച്ചു. തുടര്‍ന്ന്, പരിശുദ്ധ മാര്‍പാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ എന്നിവരുമായും പ്രസിഡന്റ് ചര്‍ച്ച നടത്തി.

സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ നടന്ന ഊഷ്മളമായ ചര്‍ച്ചകളില്‍, പരിശുദ്ധ സിംഹാസനവും ലത്വിയന്‍ റിപ്പബ്ലിക്കും തമ്മില്‍ നിലനില്‍ക്കുന്ന നല്ല ബന്ധത്തില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. 

ഉഭയകക്ഷി താല്‍പ്പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി. പ്രത്യേകിച്ച്, ഉക്രെയ്‌നില്‍ തുടരുന്ന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കുകയും, സമാധാനപരമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രതിജ്ഞാബദ്ധത കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചു.

Tags

Share this story

From Around the Web