കുഴഞ്ഞുവീണ വൈദികന് സഹായഹസ്തവുമായി ലെയോ പാപ്പ; ഹൃദയസ്പർശിയായ ദൃശ്യങ്ങൾ വൈറൽ

 
Vatican

വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ ചത്വരത്തില്‍ തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന വൈദികന്‍ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബുധനാഴ്‌ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം. തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ 81 വയസുള്ള ഫാ. ഡിയേഗോ സെമരാറോയാണ് കനത്ത ചൂടിനിടെ കുഴഞ്ഞുവീണത്.

കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ "പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ" എന്ന് ആശ്ചര്യം പങ്കുവെച്ചു. സാക്ഷികളായ വിശ്വാസികള്‍ കരഘോഷം മുഴക്കിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. പാപ്പയുടെ സ്നേഹത്തോടെയുള്ള ഉടനടി പ്രതികരണത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. വൈദികന്റെ ആരോഗ്യ നില തൃപ്തികരമാണ്.

Tags

Share this story

From Around the Web