പ്രാര്‍ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവത്തെ താഴ്മയോടെ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

 
leo papa


പ്രാര്‍ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവത്തെ എളിയ ഹൃദയത്തോടെ സ്വീകരിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഞായറാഴ്ച ആഞ്ചലൂസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി സന്ദേശം നല്‍കവെയാണ് പരിശുദ്ധ പിതാവ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

ദിവസേനയുള്ള പ്രാര്‍ഥനാജീവിതത്തിലും സഭയുടെ കൂദാശകളിലും പങ്കെടുക്കുമ്പോള്‍ ഹൃദയം താഴ്മയുള്ളതായിരിക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അഹങ്കാരവും സ്വന്തം കഴിവുകളിലുള്ള അമിതവിശ്വാസവും ദൈവകൃപ സ്വീകരിക്കുന്നതിന് തടസ്സമാകുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ''ദൈവസന്നിധിയില്‍ നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കാനുള്ള വഴികളാണ് പ്രാര്‍ഥനയും കൂദാശകളും. ദൈവത്തിന്റെ അമൂല്യമായ ദാനങ്ങളെ നന്ദിയോടും എളിമയോടും കൂടി സ്വീകരിക്കുമ്പോഴാണ് ആത്മീയജീവിതത്തില്‍ വളര്‍ച്ചയുണ്ടാകുന്നത്. ദൈവത്തിന്റെ സ്‌നേഹവും കരുണയും തിരിച്ചറിഞ്ഞ്, ഓരോ നിമിഷവും അവിടുത്തെ സാന്നിധ്യത്തെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാന്‍ വിശുദ്ധ കുര്‍ബാനയും കൂദാശകളും നമ്മെ സഹായിക്കും''  പാപ്പ കൂട്ടിച്ചേര്‍ത്തു.


ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പരിശുദ്ധ പിതാവ് ആഞ്ചലൂസ് സന്ദേശം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web