ഇറ്റലിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ലെയോ പാപ്പ

 
papa leo 132



മധ്യ ഇറ്റലിയില്‍ വിനാശകരമായ ഭൂകമ്പമുണ്ടായി പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ദുരന്തബാധിത മേഖലകളുടെ പുനര്‍നിര്‍മ്മാണം വേഗത്തിലും സുരക്ഷിതമായും സുതാര്യമായും പൂര്‍ത്തിയാക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയിത്.

?2016-2017 കാലഘട്ടത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പതിനായിരത്തോളം ആളുകള്‍ ഇപ്പോഴും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്.

അതേസമയം, മുന്നോട്ടുള്ള യാത്രയ്ക്ക് വഴികാട്ടുന്ന കൃത്യമായ ലക്ഷ്യബോധവും ശരിയായ കാഴ്ചപ്പാടും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ സന്ദേശത്തില്‍ ഉയര്‍ത്തിക്കാട്ടി. ദൈവത്തിലും മനുഷ്യബന്ധങ്ങളിലും പൊതുനന്മയിലും അധിഷ്ഠിതമായിരിക്കണം ഈ വീണ്ടെടുപ്പെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web