റോം രൂപതയിലെ യുവജനങ്ങള്‍ക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാന്‍ കൂടിയായ ലിയോ പാപ്പാ

 
papapa 111



റോം രൂപതയിലെ യുവജനങ്ങള്‍ക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാന്‍ കൂടിയായ ലിയോ പതിനാലാമന്‍ പാപ്പാ. ജനുവരി 10 ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലും, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായാണ് പാപ്പാ റോമിലെ യുവജനങ്ങളെ സ്വീകരിച്ചത്. 


രൂപതയില്‍ പാപ്പായുടെ വികാരി ജനറല്‍ ആയി ശുശ്രൂഷ ചെയ്യുന്ന കര്‍ദ്ദിനാള്‍ റെയ്നയ്ക്കൊപ്പമാണ് ആയിരക്കണക്കിന് റോമന്‍ യുവജനങ്ങള്‍ പരിശുദ്ധ പിതാവിനെ കാണാനെത്തിയത്. നിരവധി വൈദികരും സമര്‍പ്പിതരും അദ്ധ്യാപകരും ചടങ്ങുകളില്‍ സംബന്ധിച്ചു.

ഉപരിപ്ലവമായ ബന്ധങ്ങളില്‍ സന്തുഷ്ടിയടയാതെ, ദൈവവുമായും അയല്‍ക്കാരുമായുമുള്ള സമൂര്‍ത്തമായ ബന്ധത്തിലൂടെ ഉയരുന്ന ഐക്യത്തില്‍ വളര്‍ന്നുവരാന്‍ പാപ്പാ രൂപതയിലെ ചെറുപ്പക്കാരെ ആഹ്വാനം ചെയ്തു. 

യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന, ഒറ്റപ്പെടലും, ലക്ഷ്യബോധം നഷ്ടപ്പെടലും പോലെയുള്ള നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ച പാപ്പാ, തങ്ങളുടെ ജീവിതത്തില്‍ അനുഭവപ്പെടുന്ന വിവിധ ബന്ധനങ്ങളില്‍നിന് മോചനം ലഭിക്കാനായി പ്രാര്‍ത്ഥനയെന്ന മാര്‍ഗ്ഗം ഉപയോഗിക്കാന്‍ അവരോട് ഉപദേശിച്ചു.

തങ്ങളുടെയും, തങ്ങളുടെ ചുറ്റുമുള്ളവരുടെയും ലോകത്തിന്റെയും നന്മയ്ക്ക് വേണ്ടി ക്രൈസ്തവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും സമൂര്‍ത്തമായ പ്രവര്‍ത്തിയാണ് പ്രാര്‍ത്ഥനയെന്ന് പാപ്പാ പ്രസ്താവിച്ചു. 


മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ക്കും കൈയ്യടികള്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ ജീവിതത്തില്‍ സാക്ഷ്യം നല്‍കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

വിശുദ്ധ കുര്‍ബാനയിലൂടെയും തിരുവചനത്തിലൂടെയും സങ്കീര്‍ത്തനങ്ങളിലൂടെയും ഹൃദയങ്ങളില്‍ അഗ്‌നി ജ്വലിപ്പിക്കുന്നത് കര്‍ത്താവാണെന്നും, അതുവഴി വചനത്തിന്റെ വെളിച്ചവും ലോകത്തിന്റെ ഉപ്പുമായിത്തീരാനാണ് ദൈവം വിളിക്കുന്നതെന്നും പാപ്പാ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. 

Tags

Share this story

From Around the Web