ഏപ്രിൽ 11നു ലെയോ പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ജാഗരണ പ്രാർത്ഥന

 
Papa

വത്തിക്കാൻ സിറ്റി: ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തുന്ന കാര്യം വിശ്വാസികളെ അറിയിച്ച് ലെയോ പാപ്പ. ഈസ്റ്റര്‍ ദിനമായ ഇന്നലെ വത്തിക്കാനില്‍ നല്കിയ 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് ലെയോ പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്കു ലെയോ പാപ്പ തന്നെ നേതൃത്വം നല്‍കും. യേശു നമുക്ക് നൽകുന്ന സമാധാനം വെറും ആയുധങ്ങളുടെ നിശബ്ദതയല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സമാധാനമാണെന്നും ക്രിസ്തുവിന്റെ സമാധാനത്താൽ രൂപാന്തരപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാമെന്നും ലെയോ പാപ്പ പറഞ്ഞു.

നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന സമാധാനത്തിനായുള്ള നിലവിളി നമുക്ക് കേൾക്കാം!

ഇക്കാരണത്താൽ, അടുത്ത ശനിയാഴ്ച, ഏപ്രിൽ 11ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നാം ആഘോഷിക്കുന്ന സമാധാനത്തിനായുള്ള ജാഗരണ പ്രാർത്ഥനയില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ തലത്തിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുപകരം ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനുള്ള ആത്മീയ മുന്നേറ്റത്തിന് നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പാപ്പയുടെ ജാഗരണ പ്രാര്‍ത്ഥന പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

യഥാർത്ഥ സമാധാനം ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും, സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും പരസ്പര ധാരണയിലൂടെയും ഉയർന്നുവരണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു.

യേശു സംവാദത്തിന്റെ പാതയിലൂടെ അവസാനം വരെ നടന്നു, അത് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തികളിലൂടെയാണ്: നഷ്ടപ്പെട്ട നമ്മെ കണ്ടെത്താൻ, അവിടുന്ന് മാംസമായി; അടിമകളായിരുന്ന നമ്മെ മോചിപ്പിക്കാൻ, അവിടുന്ന് ഒരു അടിമയായി; മനുഷ്യരായ നമുക്ക് ജീവൻ നൽകാൻ, അവിടുന്ന് കുരിശിൽ കൊല്ലപ്പെടാൻ തന്നെത്തന്നെ അനുവദിച്ചുവെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.

Tags

Share this story

From Around the Web