വെറുപ്പ് വെടിഞ്ഞ് സമാധാനം പുലര്‍ത്താന്‍ ആഹ്വാനംചെയ്ത് ലെയോ മാര്‍പാപ്പ
വാക്കുകളിലെയും മനോഭാവങ്ങളിലെയും അക്രമസ്വഭാവം വെടിഞ്ഞ് പരസ്പര സ്‌നേഹത്തിലൂടെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. സ്‌പെയിനിലെ പ്രശസ്തമായ മോണ്ട്‌സെറാറ്റ് കാറ്റലോണിയ ആശ്രമത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
?മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍, എടുത്തുചാടിയുള്ള വിധിപ്രസ്താവനകള്‍, പരദൂഷണം, അപവാദം എന്നിവ ഒഴിവാക്കാന്‍ മാതാവിനോട് പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, ജോലിസ്ഥലങ്ങള്‍, സോഷ്യല്‍ മീഡിയ, രാഷ്ട്രീയ സംവാദങ്ങള്‍ എന്നിവയിലെല്ലാം സ്‌നേഹത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കണം. എങ്കില്‍ മാത്രമേ വെറുപ്പിന്റെ സ്ഥാനത്ത് പ്രതീക്ഷയും സമാധാനവും കൈവരിക്കാന്‍ സാധിക്കൂ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
?ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള മോണ്ട്‌സെറാറ്റ് ആശ്രമത്തിന്റെ സഹസ്രാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ആശ്രമത്തിലെ ചടങ്ങുകളില്‍ വത്തിക്കാന്‍ പ്രതിനിധികളും ബിഷപ്പുമാരും സന്യാസിമാരും ഉള്‍പ്പെടെ ഏഴായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.