ലെയോ പാപ്പ വേനല്‍ക്കാല വസതിയില്‍; ജൂലൈ 27 വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കി

 
leo papa



റോം: മുന്‍കാല പതിവ് അനുസരിച്ചു ഇന്നലെ ലെയോ പാപ്പ റോമിലെ വേനല്‍ക്കാല വസതിയിലെത്തി. ഓഗസ്റ്റ് ആദ്യവാരം വരെ മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള പൊന്തിഫിക്കല്‍ കൊട്ടാരത്തിലായിരിക്കും പാപ്പ ചെലവഴിക്കുക. 


അതുവരെയുള്ള പാപ്പയുടെ പൊതു കൂടിക്കാഴ്ചകള്‍, ഞായറാഴ്ച ത്രികാല ജപത്തോട് അനുവദിച്ച് നല്‍കുന്ന സന്ദേശം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 5 ബുധനാഴ്ചയാണ് അവ പുനരാരംഭിക്കുക. ജൂലൈ മാസത്തിലെ ഞായറാഴ്ചകളില്‍, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് പകരം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ നിന്നായിരിക്കും പാപ്പ 'ത്രികാല ജപ' പ്രാര്‍ത്ഥന ചൊല്ലുക. 

ഇന്നലെ റോമിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ എത്തിയ ലെയോ പാപ്പ, താഴെ ഒത്തുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനായി അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ ഏതാനും സമയം ചെലവിട്ടിരിന്നു. ആകാംക്ഷയോടെ കാത്തിരുന്ന പ്രാദേശിക സമൂഹം പ്രകടിപ്പിച്ച സ്‌നേഹത്തിന് പകരമായി ഏതാനും വാക്കുകള്‍ പാപ്പ പറഞ്ഞു.


നന്ദി. നിങ്ങള്‍ക്കൊപ്പം ഇവിടെ ആയിരിക്കാനും അടുത്ത കുറച്ച് ആഴ്ചകള്‍ അല്‍പ്പം വിശ്രമം, പ്രാര്‍ത്ഥന, വായന എന്നിവയുമായി ചെലവഴിക്കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പാപ്പ പറഞ്ഞു. റോമന്‍ കാലത്തുള്ള ഡോമീസ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാര്‍ വേനല്‍ക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോള്‍ഫി ഡ്യൂക്ക് കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം, ഉര്‍ബന്‍ എട്ടാമന്‍ പാപ്പ 1623-നും 1644-നും ഇടയില്‍ പുനരുദ്ധരിച്ചിരുന്നു.

Tags

Share this story

From Around the Web