ലെയോ പാപ്പ ലുജാന്‍ ബസിലിക്കയിലേക്ക് കാല്‍നടയായി എത്തും

 
papa leo 132


അര്‍ജന്റീനയിലെ ലുജാന്‍ ബസിലിക്കയിലേക്ക് മറ്റു തീര്‍ഥാടകരെപ്പോലെ ലെയോ പതിനാലാമന്‍ മാര്‍പാപ്പയും കാല്‍നടയായി എത്തുമെന്ന് സിവില്‍-സഭാധികൃതര്‍ വ്യക്തമാക്കി.

 അര്‍ജന്റീന സന്ദര്‍ശനത്തിന്റെ അവസാന ദിനമായ നവംബര്‍ 11 നാണ് പാപ്പ ലുജാന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തുന്നത്.


ലുജാനില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ എത്തുമ്പോള്‍, ബസിലിക്കയിലേക്കുള്ള അവസാന കുറച്ചു മീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കാമോ എന്ന് മാര്‍പ്പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നതായി മെഴ്സിഡസ്-ലുജാന്‍ ആര്‍ച്ച് ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് എഡ്വാര്‍ഡോ ഷൈനിങ് വെളിപ്പെടുത്തി. 

അന്ന് പാപ്പാ സമ്മതിച്ചിരുന്നതായും പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഈ തീരുമാനം സംശയത്തിലായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബ്യൂണസ് അയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് ഈ വിവരം സ്ഥിരീകരിച്ചു. 

മാര്‍പ്പാപ്പ പോപ്പ് മൊബീലില്‍ നിന്നിറങ്ങി ഏതാനും മീറ്ററുകള്‍ നടക്കുമെന്നും, കാല്‍നടയായി തന്നെ ലുജാന്‍ ബസിലിക്കയില്‍ എത്തുമെന്നും പ്രവിശ്യാ സുരക്ഷാ മന്ത്രി ഹാവിയര്‍ അലോണ്‍സോ വ്യക്തമാക്കി.

Tags

Share this story

From Around the Web